കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആസൂത്രണ കേസില്‍ അഞ്ച് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന് എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
ഇവരും സംഭവസമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. റിയാസിന് മുഖ്യപ്രതി സൂഫിയാനുമായും വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയ ഈ സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിട്ടുണ്ട്.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്