ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

By Trainee Reporter, Malabar News
kozhikode news
Representational image
Ajwa Travels

കോഴിക്കോട്: മദ്യലഹരിയിൽ  ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്‌ച്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്‌ഥലങ്ങളിൽ ആണ് ലോക്കൽ പോലീസിന്റെ സഹായത്തോടെ റെയിൽവേ പോലീസ് അന്വേഷണം നടത്തുന്നത്.

ഇയാൾ തൃശൂർ റയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. പ്രതി മലയാളിയാണെന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവതി ഏറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് യുവാവ് ശല്യം ചെയ്‌തത്‌. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു. യുവതി ബഹളം വെച്ച് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

Read Also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE