മലപ്പുറം: ഹരിത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പൂർണ അതൃപ്തി അറിയിച്ച് ഹരിത മുൻ സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്നി. ലീഗ് നേതൃത്വത്തിന്റേത് ഏകപക്ഷിയമായ തീരുമാനമാണെന്ന് മുഫീദ തെസ്നി പറഞ്ഞു.
പ്രവർത്തന പരിചയം ഇല്ലാത്തവരെയാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തിരെഞ്ഞെടുത്തത്. മുൻ നേതൃത്വത്തെ പിന്തുണച്ചവരെ പൂർണമായും വെട്ടി നിരത്തിയെന്ന് മുഫീദ തെസ്നി വ്യക്തമാക്കി. ഹരിത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയെന്ന് എംഎസ്എഫ് ദേശീയ അധ്യക്ഷ ഫാത്തിമ തെഹ്ലിയയും അറിയിച്ചു.
ഭാരവാഹിത്വത്തിലല്ല, തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടത്. അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.
തിരഞ്ഞെടുത്ത ഭാരവാഹികളോടല്ല അതൃപ്തി, തിരെഞ്ഞെടുത്ത രീതിയോടാണ് അതൃപ്തി. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എംഎസ്എഫ് ഭാരവാഹികളോട് അഭിപ്രയം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
Must Read: ‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ