‘ഹരിത’ ഭാരവാഹികളിൽ പൂർണ അതൃപ്‌തി; മുൻ സംസ്‌ഥാന പ്രസിഡണ്ട്

By News Desk, Malabar News
Ajwa Travels

മലപ്പുറം: ഹരിത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പൂർണ അതൃപ്‌തി അറിയിച്ച് ഹരിത മുൻ സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി. ലീഗ് നേതൃത്വത്തിന്റേത് ഏകപക്ഷിയമായ തീരുമാനമാണെന്ന് മുഫീദ തെസ്‌നി പറഞ്ഞു.

പ്രവർത്തന പരിചയം ഇല്ലാത്തവരെയാണ് സംസ്‌ഥാന കമ്മറ്റിയിലേക്ക് തിരെഞ്ഞെടുത്തത്. മുൻ നേതൃത്വത്തെ പിന്തുണച്ചവരെ പൂർണമായും വെട്ടി നിരത്തിയെന്ന് മുഫീദ തെസ്‌നി വ്യക്‌തമാക്കി. ഹരിത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്‌തിയെന്ന് എംഎസ്എഫ് ദേശീയ അധ്യക്ഷ ഫാത്തിമ തെഹ്‌ലിയയും അറിയിച്ചു.

ഭാരവാഹിത്വത്തിലല്ല, തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടത്. അതൃപ്‌തി മുസ്‌ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.

തിരഞ്ഞെടുത്ത ഭാരവാഹികളോടല്ല അതൃപ്‌തി, തിരെഞ്ഞെടുത്ത രീതിയോടാണ് അതൃപ്‌തി. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എംഎസ്എഫ്‌ ഭാരവാഹികളോട് അഭിപ്രയം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

Must Read: ‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE