മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രി വെച്ചായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു.
1941ല്‍ ഉഡുപ്പിയിലാണ് ഓസ്‌കർ ഫെർണാണ്ടസിന്റെ ജനനം. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്‌തിയാണ്. എഐസിസി ജനറല്‍ സെക്രട്ടറി പദവി വഹിച്ചിട്ടുള്ള അദ്ദേഹം മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകളും കൈകാര്യം ചെയ്‌തിരുന്നു.
1980ല്‍ ഉഡുപ്പിയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും ഓസ്‌കർ ഫെർണാണ്ടസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read also: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു




































