തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ സമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുത്.
തുറസായ സ്ഥലങ്ങളില്‍ തുടർന്നാൽ ഇടിമിന്നല്‍ ഏല്ക്കാന് സാധ്യത കൂടുതലാണ്. ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും പരമാവധി ശ്രമിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം
Read also: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി