പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

By Desk Reporter, Malabar News
accident-thiruvananthapuram

തിരുവനന്തപുരം: പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

ഗോകുലം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. കോളേജില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി അനന്തപുരി ആശുപത്രിയില്‍ ചികിൽസയിലാണ്.

Most Read: പ്രീതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; തെളിവുകൾ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE