കോഴിക്കോട്: വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വടകര കുന്നുമ്മക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരന് പിന്നാലെ പോയ കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു.
അതേസമയം, ജില്ലയിലെ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം മഴയിൽ ഒലിച്ചുപോയി. ഇവിടെ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ കക്കയത്തേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്‌തെങ്കിലും അർധരാത്രിയോടെ മഴയുടെ ശക്‌തി കുറഞ്ഞിട്ടുണ്ട്. രാവിലെ മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ഉള്ളത്.
Most Read: കേരളത്തിൽ പ്രളയ സാഹചര്യമില്ല; കേന്ദ്ര ജല കമ്മീഷൻ






































