തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എംഎസ് ഒഫ്താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എംഎസ്ഇഎന്ടിക്ക് അടുത്തിടെ 2 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇഎന്‍ടി പിജി കോഴ്സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണെന്നും ഇതിലൂടെ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ഇഎന്‍ടി വിഭാഗത്തില്‍ നൂതന ചികിൽസകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എംഎസ് ഒഫ്താല്‍മോളജി കോഴ്സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വര്‍ഷം തന്നെ അഡ്മിഷന് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 2013ല്‍ ഈ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായത് ഈ വര്‍ഷമാണ്; മന്ത്രി അറിയിച്ചു..
എംഎസ് ഒഫ്താല്‍മോളജി കോഴ്സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങള്‍ക്കും വരും കാലങ്ങളില്‍ നൂതന ചികിൽസ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ