സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മ്യാവൂ’യുടെ ടീസര്‍ പുറത്തുവിട്ടു. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന ലാല്‍ ജോസ് ചിത്രമാണ് ‘മ്യാവൂ’.
പേരുപോലെതന്നെ കൗതുകം നിറഞ്ഞതാകും ചിത്രമെന്നാണ് ഇപ്പോൾ പുറത്തുവിട്ട ടീസറും വ്യക്തമാക്കുന്നത്. ഗൾഫ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മറ്റൊരു ലാൽ ജോസ് മാജിക്ക് തന്നെയാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രം ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഈണം പകരുന്നത് ജസ്റ്റിന് വര്‍ഗീസാണ്. എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം.
സലിംകൂമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം