‘അപ്പോ മോനെ ദസ്‌തക്കീറെ…’; സൗബിന്റെ ‘മാവ്യൂ’ ടീസര്‍ പുറത്ത്

By News Bureau, Malabar News
Meow movie
Ajwa Travels

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മ്യാവൂ’യുടെ ടീസര്‍ പുറത്തുവിട്ടു. അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന ലാല്‍ ജോസ് ചിത്രമാണ് ‘മ്യാവൂ’.

പേരുപോലെതന്നെ കൗതുകം നിറഞ്ഞതാകും ചിത്രമെന്നാണ് ഇപ്പോൾ പുറത്തുവിട്ട ടീസറും വ്യക്‌തമാക്കുന്നത്‌. ഗൾഫ് പശ്‌ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മറ്റൊരു ലാൽ ജോസ് മാജിക്ക് തന്നെയാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രം ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‌മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഈണം പകരുന്നത് ജസ്‍റ്റിന്‍ വര്‍ഗീസാണ്. എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം.

സലിംകൂമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE