നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. കിടുയി കൗണ്ടിയിലെ എൻസുയി നദിയിലേക്കാണ് മറിഞ്ഞത്. നദിയിലെ ജലനിരപ്പ് ഉയർന്ന് പാലത്തിലേക്ക് വെള്ളം കയറിയിരുന്നു. പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നദിയിലേക്ക് മറിഞ്ഞത്.
50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിപെട്ടത്. മരിച്ചവരിൽ 15 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
Also Read: ഭിന്നശേഷിക്കാരന് പീഡനം; പ്രതിക്ക് ഏഴ് വർഷം തടവ്, 50000 രൂപ പിഴ