യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

By Trainee Reporter, Malabar News
ponnani murder
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചേലാക്കോടൻ മുഹമ്മദ് ആഷിഫിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജനപ്രധിനിതികളും ചേർന്ന് ആക്‌ഷൻ കൗൺസിൽ രുപീകരിച്ചു.

ഈ മാസം അഞ്ചിന് ആണ് ആഷിഫിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസത്തെ വ്യാപകമായ തിരച്ചിലിനൊടുവിൽ ഏഴിന് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ആഷിഫിന് ഒരു പ്രശ്‌നവും നിലനിൽക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പിതാവ് ചേലാക്കോടൻ നാസർ, വാർഡ് അംഗം നാണിപ്പു എന്നിവർ ആവശ്യപ്പെട്ടു.

Most Read: നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE