പാലക്കാട്: എണ്ണൂറ് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കേസിൽ അച്‌ഛനും മകനും പിടിയിലായി. ഈറോഡ് പോയ്യൊരിക്കര മുരുഗൻ വീഥിയിൽ താമസിക്കുന്ന മുഹമ്മദ് അനീഫ (52), മകൻ മുഹമ്മദ് നൗഫിൽ (27) എന്നിവരെയാണ് ഈറോഡ് ശൂരംപൊട്ടി പോലീസിന്റെ പിടിയിലായത്.
ഇവരുടെ കൈയിൽ പുകയില ഉൽപ്പന്നങ്ങൾ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ചോദ്യം ചെയ്‌തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഈറോഡിൽ രണ്ട് സ്‌ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
Most Read: പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ




































