പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻകൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി പ്രത്യേക വണ്ടി ഇന്ന് മുതൽ റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു.
കോവിഡ് അടച്ചുപൂട്ടലിനെ തുടർന്ന് നിർത്തലാക്കിയ പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ തീവണ്ടി പൊള്ളാച്ചിയിൽ നിന്ന് ഇന്ന് മുതൽ ആരംഭിക്കുന്നതിനായി റെയിൽവേ അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം അത് പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് പാലക്കാട്-തിരുച്ചെന്തൂർ വണ്ടി ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനം വരുന്നത്.
Most Read: നോർത്ത് വയനാട് ഡിഎഫ്ഒയെ സ്‌ഥലം മാറ്റി



































