വിഷ്ണു ഉണ്ണിക്കൃഷനും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ ടീസർ വൈറൽ. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസെന്ന് ടീസർ ഉറപ്പിക്കുന്നുണ്ട്.
ജോളിവുഡ് മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അന്തർദേശീയ ശ്രദ്ധനേടിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച വിസി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഹാസ്യ സംഭാഷണങ്ങളാണ് ടീസറിന്റെ ഉള്ളടക്കം.
1980കളിലെ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു ഉണ്ണിക്കൃഷനും ജോണി ആന്റണിയും ഒന്നിക്കുമ്പോൾ, അത് നൽകുന്ന പ്രേക്ഷക പ്രതീക്ഷ മോശമാകില്ല എന്നാണ് ടീസർ പറയുന്നത്. വിഷ്ണുവും ജോണിയും ഇത് വരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളിൽ നിന്നും വേറിട്ടരീതിയിൽ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്.
‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം ശ്രീനാഥ് ശിവശങ്കരനും, ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വിസി അഭിലാഷും അജയ് ഗോപാലുമാണ്.
സ്റ്റീഫൻ മാത്യു എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്: സാബുറാം, മിക്സിങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡിഐ: സൃക് വാര്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ്എൽ പ്രദീപ് എന്നിവർ കൈകാര്യം ചെയ്യുന്നു. ടീസർ കാണാം:
കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വിസി, വിഎഫ്എക്സ് : ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, ട്രയിലർ എഡിറ്റ്: മഹേഷ് ഭുവനേന്ദ്, ടീസർ എഡിറ്റ്: അഭിൻ ദേവസി, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ. പിആർഒ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എംആർ പ്രൊഫഷണൽ എന്നിവരുമാണ്.
Most Read: തമിഴ്നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ അപകടം; 50ഓളം പേർക്ക് പരിക്ക്