പുലി ഭീതിയിൽ മണ്ണാർക്കാട്; വളർത്തു നായയെ ആക്രമിച്ചു

By Trainee Reporter, Malabar News
palakkad news
Representational image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.

അതേസമയം, കോയമ്പത്തൂർ പികെ പുതൂരിൽ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള പികെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലി ഉള്ളത്.

രണ്ട് ദിവസം മുമ്പാണ് ഇവിടെ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടത്. വനംവകുപ്പ് സ്‌ഥാപിച്ച സിസിടിവിയിൽ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാനായി തമിഴ്‌നാട് വനംവകുപ്പ് കൂട് സ്‌ഥാപിച്ചിട്ടുണ്ട്.

Most Read: കോവിഡ്; തലസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE