മുൻ എംഎൽഎ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

By Desk Reporter, Malabar News
Former MLA Younus Kunju has passed away
Ajwa Travels

കൊല്ലം: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. കശുവണ്ടി വ്യവസായിയായിരുന്ന അദ്ദേഹം പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രൊഫഷണൽ കോളേജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഉടമയാണ്.

മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വെക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്‌ജിദിൽ ആണ് സംസ്‌കാരം.

Most Read:  സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE