ഗുണ്ടൽ പേട്ടിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

By Trainee Reporter, Malabar News
guarry accident in Gundalpet
ഗുണ്ടൽ പേട്ടയിൽ പാറമട ഇടിഞ്ഞു ഉണ്ടായ അപകടം

കർണാടക: ഗുണ്ടൽ പേട്ടിലെ കരിങ്കൽ ക്വാറിയിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ ആറ് ബീഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നുണ്ട്. ഗുണ്ടൽപേട്ട മടഹള്ളി കുന്നിൽ നിന്ന് പാറ മാറ്റുന്നതിനിടെയാണ് അപകടം.

ഗുണ്ടൽപേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്ന് കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്‌ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ക്വാറിയിലേക്ക് ഭീമൻ പാറകൾ അടർന്ന് വീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറക്കടിയിൽ പെട്ടിരിക്കുകയാണ്.

പ്രദേശത്ത് നിരവധി ക്വാറികളും ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പാറക്കെട്ടിനുള്ളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

Most Read: മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE