കർണാടക: ഗുണ്ടൽ പേട്ടിലെ കരിങ്കൽ ക്വാറിയിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ ആറ് ബീഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നുണ്ട്. ഗുണ്ടൽപേട്ട മടഹള്ളി കുന്നിൽ നിന്ന് പാറ മാറ്റുന്നതിനിടെയാണ് അപകടം.
ഗുണ്ടൽപേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്ന് കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ക്വാറിയിലേക്ക് ഭീമൻ പാറകൾ അടർന്ന് വീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറക്കടിയിൽ പെട്ടിരിക്കുകയാണ്.
പ്രദേശത്ത് നിരവധി ക്വാറികളും ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പാറക്കെട്ടിനുള്ളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
Most Read: മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ


































