മുംബൈ: മഹാരാഷ്ട്ര എംപി നവനീത് റാണയെയും ഇവരുടെ ഭർത്താവും എംഎൽഎയുമായ രവി റാണയെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാടുമെന്ന് രവി റാണയും നവനീത് റാണയും ഭീഷണി മുഴക്കി എന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് നവനീത് റാണക്കും രവി റാണക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയും എംപിയും മുംബൈയിൽ എത്തിയത്. ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ പദ്ധതിയിട്ടതായി എംപി-എംഎൽഎ ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു.
Most Read: ശ്രീനിവാസ്പുരിയിലെ ക്ഷേത്രം പൊളിക്കാനുള്ള കേന്ദ്രത്തിന്റെ കത്ത് പങ്കുവെച്ച് എഎപി