പാരിസ്: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മൽസരം. 2017ലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം.
വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡണ്ടാകുന്ന ആദ്യ വനിതയാകും മരീൻ ലീപെൻ. ഏപ്രിൽ പത്തിന് 12 പേർ മൽസരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലീപെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് എതിരാണ് മാക്രോൺ. യുക്രൈന് ആയുധങ്ങളടക്കമുള്ള സഹായം നൽകുന്നതിനൊപ്പം റഷ്യക്കെതിരെ ഉപരോധവും ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയോട് ആഭിമുഖ്യമുണ്ടെങ്കിലും യുക്രൈൻ അധിനിവേശം തെറ്റാണെന്നു തന്നെയാണ് ലീപെന്നിന്റെയും നിലപാട്.
Read Also: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു