ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

By Staff Reporter, Malabar News
terrorist attack in Manipur
Representational Image
Ajwa Travels

ശ്രീനഗർ: നാളെ പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്‌മീരിലെ മിർഹാമയിൽ വീണ്ടും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പോലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. അതേസമയം, പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിന് നേരെ ഇന്നലെ ആക്രമണം നടന്നിരുന്നു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം ഇന്നലെ വധിച്ചു.

ഇവിടെ മുതിർന്ന ഉദ്യോഗസ്‌ഥരെത്തി സുരക്ഷ വിലയിരുത്തി. പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇവിടെ അഭിസംബോധന ചെയ്യും. ബനിഹാൾ ഖാസികുണ്ട് തുരങ്കം ഉൾപ്പടെ നിരവധി അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുടെ ഉൽഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ നടക്കും. Read Also: ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE