തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കില്ല.
കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. പത്താം തീയതി ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. യാത്രക്കാരേയും കോര്‍പ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്നും സിഐടിയു പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പ്രതിപക്ഷ യൂണിയന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആക്ഷേപം.
Read Also: ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം