തിരുവനന്തപുരം: എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.
ഓറഞ്ച് അലർട്
മെയ് 14: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ
മെയ് 15: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
മെയ് 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
Most Read: ‘സൂപ്പർ മമ്മി’; ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ലഗേജും, കാലുകൊണ്ട് കാബിൻ അടച്ച് യുവതി