‘സൂപ്പർ മമ്മി’; ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ലഗേജും, കാലുകൊണ്ട് കാബിൻ അടച്ച് യുവതി

By News Desk, Malabar News
viral video woman with baby in hand closes planes overhead cabin with foot

യാത്ര ചെയ്യുമ്പോൾ പൊതുവേ ഒരുപാട് സാധനങ്ങൾ കയ്യിൽ കൊണ്ട് നടക്കാൻ ഇഷ്‌ടപ്പെടാത്തവരാണ് നമ്മളിൽ പലരും. എന്നാൽ, ചിലരുണ്ട് ഒരേ സമയം പല കാര്യങ്ങൾ ചെയ്‌ത് ഞെട്ടിക്കുന്നവർ. അങ്ങനെ ഒരു ഞെട്ടിക്കലാണ് വിമാനത്തിൽ കൈക്കുഞ്ഞുമായി എത്തിയ ഒരു യുവതി നടത്തിയത്. വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന യുവതി തലക്ക് മുകളിലുള്ള കാബിനിൽ നിന്ന് തന്റെ ബാഗ് എടുത്ത ശേഷം കാലുകൊണ്ട് കാബിൻ അടക്കുന്നതാണ് വീഡിയോയിലുള്ളത്. വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ തയാറാകുകയാണ് യുവതി. ഒരു കയ്യിൽ കുഞ്ഞുമുണ്ട്, എയർക്രാഫ്‌റ്റ് കാബിനിൽ നിന്ന് ലഗേജ് എടുത്ത ശേഷം മറ്റാരുടെയും സഹായത്തിന് കാത്ത് നിൽക്കാതെ കാലുകൊണ്ട് തന്നെ കാബിൻ അടച്ചു.

സമൂഹ മാദ്ധ്യമങ്ങളിൽ മൂന്ന് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു. ഏഴായിരത്തോളം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. യുവതിയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. വളരെ പ്രചോദനം നൽകുന്നുവെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇത് പ്രഹസനം മാത്രമാണെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. ആരും കാബിൻ ഇങ്ങനെ അടക്കാറില്ലെന്നും ആളുകൾ പറയുന്നു. എങ്കിലും മറ്റൊരാളുടെ സഹായത്തിന് കാത്ത് നിൽക്കാതെ സ്വന്തം കുഞ്ഞിനേയും മറ്റ് കാര്യങ്ങളെയും ഒരുമിച്ച് കൈകാര്യം ചെയ്‌ത യുവതിയെ അഭിനന്ദിക്കാനാണ് ആളുകൾ ആവേശം കാട്ടുന്നത്.

Most Read: ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE