നയൻതാരയുടെ ‘ഒ2’; ത്രില്ലടിപ്പിച്ച് ട്രെയ്‌ലർ

By Film Desk, Malabar News
Ajwa Travels

നയൻ‌താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ഒ2‘വിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്.

യാത്രക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്‌ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാകുന്നത്. ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.

YouTube video player

ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ജാഫർ ഇടുക്കിയും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് എ അഴകൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സെൽവ ആർകെയാണ്. വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധാനം.

Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE