മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

By Team Member, Malabar News
Three members of a family died in Kanhangad
Rep. Image

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി(80) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിൽ കഴിയുന്നതിനിടെയാണ് കാളി മരിച്ചത്.

സംഭവത്തെ തുടർന്ന് ലോറി ഡ്രൈവർ തജ്‌മൽ ഖാൻ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് വയോധികയെ ലോറി ഇടിച്ചത്. തുടർന്ന്  പിൻചക്രങ്ങൾ ഇവരുടെ കാലിലൂടെ കയറിയിറങ്ങുകയും ചെയ്‌തു.

ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്‌തമാണ്‌. ഇതേ തുടർന്നാണ് പോലീസ് ലോറി ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തത്.

Read also: മരത്തിലെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുമാറ്റാം, പക്ഷെ വേരറുക്കാൻ കഴിയില്ല; വിമതരോട് ഉദ്ധവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE