പാരീസിൽ ബാറിൽ വെടിവെപ്പ്; ഒരു മരണം

By News Bureau, Malabar News
Ajwa Travels

പാരീസ്: ഫ്രാൻസിന്റെ തലസ്‌ഥാനമായ പാരീസിൽ ബാറിൽ വെടിവെപ്പ്. സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

തിങ്കളാഴ്‌ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്‌ഥാനത്തെ 11ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. ആക്രമണം നടത്തിയ രണ്ടുപേരിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്. സംശയിക്കുന്നവരുടെയും ഇരകളുടെയും ഐഡന്റിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ബാറിലേക്ക് വാഹനത്തിൽ എത്തിയ അക്രമികൾ ചേർന്ന് ടെറസിൽ ഇരുന്നവർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം അക്രമികളിൽ ഒരാളെ ബാറിന്റെ രക്ഷാധികാരികൾ പിടികൂടിയതായി ജില്ലാ മേയർ ഫ്രാങ്കോയിസ് വോഗ്ളിനെ ഉദ്ധരിച്ച് സ്‌പുട്‌നിക് വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

Most Read: കിഫ്‌ബിക്ക് എതിരായ ഇഡിയുടെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയം; തോമസ് ഐസക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE