തിരുവനന്തപുരം: പിതാവിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി നടി ശാന്തി കൃഷ്‌ണ. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശാന്തി കൃഷ്‌ണയുടെ പിതാവ് ആർ കൃഷ്‌ണൻ അന്തരിച്ചത്. 92 വയസ്സായിരുന്നു. ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയായിരുന്നു.
പിതാവിന്റെ വിയോഗത്തിൽ ശാന്തി കൃഷ്‌ണ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ഹൃദയത്തിൽ തൊടുന്നതാണ്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ആത്‌മാവിന് നിത്യശാന്തി നേരുന്നു,”- പിതാവിനൊപ്പമുള്ള ചിത്രത്തോടൊപ്പം ശാന്തി കൃഷ്‌ണ കുറിച്ചു.
പ്രശസ്‌ത തമിഴ്,തെലുങ്ക് സംവിധായകൻ സുരേഷ് കൃഷ്‌ണ മകനാണ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്‌ക്കാര ചടങ്ങുകൾ.
































