പീഡനത്തിനിരയായ പതിനേഴുകാരി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രതി ഒളിവില്‍

By News Desk, Malabar News
MalabarNews_tennage girl raped
Representation Image

കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്‍മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാര്‍ പറഞ്ഞു. കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്.

വ്യാഴാഴ്‌ച്ച വൈകിട്ടാണ് പെണ്‍കുട്ടി ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പൊലീസില്‍ പെണ്‍കുട്ടിയുടെ കുടുബം പരാതി നല്‍കിയിരുന്നു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്‍മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ ഉടന്‍ തന്നെ അറസ്‌റ്റ്  ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി പറഞ്ഞു.

National News: ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE