കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാര്‍ പറഞ്ഞു. കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്.
വ്യാഴാഴ്ച്ച വൈകിട്ടാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പൊലീസില്‍ പെണ്‍കുട്ടിയുടെ കുടുബം പരാതി നല്‍കിയിരുന്നു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി പറഞ്ഞു.
National News: ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍

































