പത്തനംതിട്ട: തിരുവല്ല കുമ്പനാട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. തട്ടുകടയിൽ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കാരൾ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ് ആക്രമണത്തിന് പിന്നിലെ കാരണം.
ചെറിയ വാക്കുതർക്കത്തിന് ശേഷം സംഘം അവിടെ നിന്നും മടങ്ങിയെങ്കിലും രാത്രി ഒന്നരയോടെ ഇവർ പള്ളിയിലേക്ക് തിരികെയെത്തിയപ്പോൾ പ്രതികൾ അവിടെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരെ പോലീസ് പിടികൂടി മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തിൽ സ്‌ത്രീകൾ അടക്കം എട്ടുപേർക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ച് എന്നാണ് കാരൾ സംഘത്തിന്റെ പരാതി. പ്രദേശവാസിയായ ആളുകൾ തന്നെയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് കൊയിപ്രം പോലീസ് അറിയിച്ചു.
Most Read| വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ




































