തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂർ സ്വദേശിയായ 18-വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്‌ഥാനത്ത് നാലുപേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. സംസ്‌ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞവർഷം 38 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈവർഷം ഇതുവരെ 133 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈവർഷം മരണസംഖ്യ 29 ആയി. ഈമാസം മാത്രം ഇതുവരെ 45 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ഏഴുപേർ മരിക്കുകയും ചെയ്‌തു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി





































