തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ഇതിന് പ്രത്യേകം ഉത്തരവിറക്കും. ജീവനക്കാരുടെ ഡിഎ, ഡിആർ കുടിശിക സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റിൽ 12ആം ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































