വയനാട്: മാനന്തവാടിയിൽ നാലുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ തന്നെയെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിലെ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് നാലുവയസുകാരിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു കുട്ടിയെ പെട്ടെന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ രണ്ടുമണിക്കൂറിന് ശേഷം 9.45ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്‌ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പോലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്‌തു. ഇതിൽ സ്‌കൂട്ടറിൽ ഒരാൾ കുട്ടിയെ കൊണ്ടുപോകുന്നതിന് ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല



































