കൊച്ചി: ലിയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. മാർച്ച് നാലിനാണ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് മുഖ്യമന്ത്രി പോകാത്തതെന്ന് സംസ്ഥാന സർക്കാരിന്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധി കെവി. തോമസ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് കെവി. തോമസിനും ഉൾപ്പടെ 16 പേർക്കാണ് മാർപാപ്പയെ കാണാൻ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപ്പാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെവി. തോമസ് പറഞ്ഞു.
”മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാൻഡ് മീറ്റിങ് എന്നാണ് അവർ പറഞ്ഞത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോൾ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും”- കെവി. തോമസ് പറഞ്ഞു.
ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ ആകും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് വിവരം. സ്ഥാനാർഥി നിർണയം അടക്കമുള്ള ചർച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാൻ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം







































