ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട് അന്തിമമല്ല, പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

ഓഡിറ്റ് റിപ്പോർട്ടിൽ ഈസം 27ന് മുൻപ് വ്യക്‌തത വരുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

By Senior Reporter, Malabar News
K. Jjayakumar
കെ. ജയകുമാർ
Ajwa Travels

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓഡിറ്റ് റിപ്പോർട്ടിൽ ഈസം 27ന് മുൻപ് വ്യക്‌തത വരുത്തുമെന്നും ഇതിനായി ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട് അതേപടി നൽകുകയായിരുന്നു.

റിപ്പോർട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്‌താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്‌ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുൻപ് വ്യക്‌തത വരുത്തും. ഇതിനായി ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു.

വ്യക്‌തത ഉണ്ടാക്കിയ ശേഷം റിപ്പോർട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിന്റെ കാര്യത്തിലായാലും വീഴ്‌ച വന്നും. എല്ലാ ക്ളെയിംസും അംഗീകരിക്കാൻ കഴിയില്ല.

4.99 കോടിയായി ചിലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്‌പോൺസർഷിപ്പ് കിട്ടും. കൊടുക്കാൻ ഒരുകോടി 15 ലക്ഷം ഉണ്ട്. ബോർഡ് പണം എടുക്കില്ല. പല സ്‌പോൺസർമാരും നേരത്തെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അവരെ സമീപിക്കും. ഏഴുകോടിയാണ് ഊരാളുങ്കൽ ആവശ്യപ്പെടുന്നത്. ഊരാളുങ്കൽ ഉപകരാർ നൽകിയാൽ തെറ്റില്ല. അതിന്റെ ബില്ലുകൾ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാർ പറഞ്ഞു.

Most Read| സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE