എപ്‌സ്‌റ്റീനുമായി കൂടിക്കാഴ്‌ച; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രാജിവെക്കണമെന്ന് കോൺഗ്രസ്

എപ്‌സ്‌റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു.

By Senior Reporter, Malabar News
Hardeep Singh Puri
ഹർദീപ് സിങ് പുരി
Ajwa Travels

ന്യൂഡെൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്‌സ്‌റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു.

മന്ത്രി ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്‌സ്‌റ്റീനുമായി നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഹർദീപ് സിങ് പുരിയും എപ്‌സ്‌റ്റീനും തമ്മിൽ 2014 നും 2017 നും ഇടയിലാണ് 62 മെയിലുകൾ കൈമാറിയത്.

പുരി 32 മെയിലും എപ്‌സ്‌റ്റീനുമായി 30 മെയിലുമാണ് അയച്ചിട്ടുള്ളത്. ഇതിന് പുറമെ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്‌തംബർ 19,23,24 തീയതികളിലും ഒക്‌ടോബർ 9, 10 തീയതികളിൽ നേരിട്ട് കണ്ടു. ഇവർ എന്താണ് ചർച്ച ചെയ്‌തതെന്ന കാര്യം പുറത്തുവിടണമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടു.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE