നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചു; ഗായികയ്‌ക്ക് ദാരുണാന്ത്യം

കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്.

By Senior Reporter, Malabar News
Sasthamkotta Pickup Van Accident
Representational Image

ശാസ്‌താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്‌ക്ക് ദാരുണാന്ത്യം. കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര- ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം.

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പോലീസ് നൽകുന്ന സൂചന. ലക്ഷ്‌മിക്ക് ഒപ്പമുണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE