സിപിഎം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കും

കമ്യൂണിസ്‌റ്റ് പാർട്ടിക്കെതിരെ ഒന്നും പറയാനില്ല. ആരെയും വ്യക്‌തിഹത്യ ചെയ്യില്ല. ആരുടേയും പിന്തുണ വേണ്ട. സ്വതന്ത്ര സ്‌ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

By Senior Reporter, Malabar News
g-sudhakaran
Ajwa Travels

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ സിപിഎം വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജി. സുധാകരൻ അറിയിച്ചു.

കമ്യൂണിസ്‌റ്റ് പാർട്ടിക്കെതിരെ ഒന്നും പറയാനില്ല. ആരെയും വ്യക്‌തിഹത്യ ചെയ്യില്ല. ആരുടേയും പിന്തുണ വേണ്ട. സ്വതന്ത്ര സ്‌ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിലേക്ക് പോകുമോ എന്ന ചോദ്യത്തിന്, നിലവിൽ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു സുധാകരന്റെ മറുപടി.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു. എന്നാൽ സംഘടനയിൽ ഇല്ലെന്നാണെന്നും പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്‌തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്‌ട്രീയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം നടത്തിയിരുന്നു. എംവി. ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സിഎസ്. സുജാതയും ജില്ലാ സെക്രട്ടറിയേറ്റംഗം ജി. ഹരിശങ്കറും സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇരുവരും മണിക്കൂറോളം ചർച്ച നടത്തിയിട്ടും അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിന്നു.

ഇതോടെ, സംസ്‌ഥാന സെക്രട്ടറി തന്നെ നേരിട്ട് സംസാരിച്ചിട്ടും വഴങ്ങാത്ത സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിൽ സിപിഎം നേതൃത്വം എത്തി. ഇതോടെ, അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരനെ പൊതുസ്വതന്ത്രനായി മൽസരിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് സജീവമാക്കി. സ്‌ഥാനാർഥി നിർണയത്തിൽ അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്.

ജി. സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്‌ഥാനാർഥിയെ തീരുമാനിക്കുകയുള്ളൂ എന്ന സന്ദേശം സംസ്‌ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്‌ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്ന് നേരത്തെ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു.

Most Read| ഹരീഷ് റാണെയുടെ ദയാവധം; വാദിച്ച് ജയിച്ച് മലയാളി അഭിഭാഷക, പ്രശംസിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE