വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പാക്കിസ്‌ഥാനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിട്ടാണ് ചർച്ചകൾ.
ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ചർച്ചകൾക്കായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർണായകമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്‌ടണിൽ നിന്ന് പുറപ്പെടുമ്പോൾ വാൻസ് പ്രതികരിച്ചു. അമേരിക്കയുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള കരാറുകൾ മാത്രമേ ട്രംപ് അംഗീകാരിക്കുകയുള്ളൂ എന്ന് വൈറ്റ് ഹൗസ് വക്‌താവ് അന്ന കെല്ലി അറിയിച്ചു.
ചർച്ചകളെ കുറിച്ച് വാൻസ് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. സ്‌റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്‌ഥരും വാൻസിനൊപ്പമുള്ള ഉന്നതതല സംഘത്തിലുണ്ട്. വെടിനിർത്തൽ വ്യവസ്‌ഥകളെ കുറിച്ച് ഇരുപക്ഷവും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ലബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതാണ് നിലവിലെ പ്രതിസന്ധി.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































