‘രമേശ് ചെന്നിത്തല എന്റെ നേതാവ്, ഉറപ്പായും കാണും; മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും’

കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചർച്ച നടത്തുമെന്ന് വിഡി. സതീശൻ പറഞ്ഞു.

By Senior Reporter, Malabar News
VD Satheesan

തിരുവനന്തപുരം: മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി.സതീശൻ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും സതീശൻ പറഞ്ഞു.

ഇന്ന് വൈകീട്ട് നാലിന് യുഡിഎഫ് യോഗമുണ്ട്. ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. രമേശ് ചെന്നിത്തലയെ ഉറപ്പായും കാണും. അദ്ദേഹം എന്റെ നേതാവാണെന്നും വിഡി. സതീശൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

മുസ്‌ലിം ലീഗിനെതിരായ വർഗീയ പ്രചാരണങ്ങളെയും സതീശൻ വിമർശിച്ചു. ലീഗ് കോൺഗ്രസിന്റെ കൂടെയുള്ള പ്രധാന ഘടകക്ഷിയാണ്. വിജയത്തിൽ നിർണായക പങ്കുവഹിച്ച കക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ഒരു വിദ്വേഷ ക്യാമ്പയിൻ കേരളത്തിലുണ്ടാക്കി, ഒരു വിഭജനം ഉണ്ടാക്കാനാണ്.

മുസ്‌ലിം ലീഗ് ദുർബലമായാൽ ആ സ്‌പേസ്‌ ആര് കൊണ്ടുപോകും? വർഗീയ ശക്‌തികൾ കൊണ്ടുപോകും. അതിനെ തടഞ്ഞുനിർത്തുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയാണ് ലീഗ്. എതിർക്കുന്നവർ അത് മനസിലാക്കണം. വിദ്വേഷ പ്രചാരണത്തിന് എതിരായിട്ട് ഒരു ഒത്തുതീർപ്പിനുമില്ല. ബിജെപിയാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. മതേതര നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Most Read| നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE