വയോജന വകുപ്പ് സിപി. ജോണിന്; ഉത്തരവ് ഉടൻ

ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി. ജോണിന് വയോജന വകുപ്പ് കൂടി നൽകുന്നത്.

By Senior Reporter, Malabar News
CP. John
സിപി. ജോൺ Image Courtesy: FB/ CP. John

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന വയോജന വകുപ്പിന്റെ മന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായി. മന്ത്രി സിപി. ജോണിന് വകുപ്പ് നൽകാനാണ് ധാരണ. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി. ജോണിന് വയോജന വകുപ്പ് കൂടി നൽകുന്നത്.

രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നത്. അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളാണ് തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്.

മറ്റൊന്ന് സ്‌ത്രീകൾക്ക്‌ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിയായിരുന്നു. വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്തിട്ടും വയോജന വകുപ്പ് ആർക്കെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചിറക്കിയ ഗസറ്റ് വിജ്‌ഞാപനത്തിലും വയോജന വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് സിപി. ജോണിന് നൽകാൻ ധാരണയായത്.

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷിതത്വം, കൃത്യമായ പെൻഷൻ വിതരണം, അവർ നേരിടുന്ന ഒറ്റപ്പെടലുകൾക്ക് പരിഹാരം കാണൽ എന്നിവയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആസൂത്രണ ബോർഡ് മുൻ അംഗം കൂടിയായ സിപി. ജോണിന്റെ വികസന കാഴ്‌ചപ്പാടുകളും ഭരണപരിചയവും വകുപ്പിനെ മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ.

Most Read| വൈറസ് വ്യാപനം; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE