തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട്-4, മലപ്പുറം, കണ്ണൂർ- 3 വീതം, പാലക്കാട്-2, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധ. ഇതോടെ ജൂൺ മാസം 133 രോഗബാധയും അഞ്ച് മരണവും റിപ്പോർട് ചെയ്‌തു. ഈവർഷം ഇതുവരെ 209 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്- 40, വയനാട്- 18, തൃശൂർ- 11, ആലപ്പുഴ-3 എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം-19, തിരുവനന്തപുരം-15, കൊല്ലം-9, ഇടുക്കി-3, എറണാകുളം- 2, കണ്ണൂർ-10, പാലക്കാട്-3 എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട് ചെയ്‌തു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വീടുകളിൽ ശുചീകരണം നടത്തണം. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ശുചീകരണം നടന്നിരുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ


































