ഖത്തറിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും, തീരാനോവായി അർജുൻ

കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്.

By Senior Reporter, Malabar News
Qatar Gas Plant Explosion
അർജുൻ

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ്‌ ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്.

അപകടത്തിൽ അർജുൻ ഉൾപ്പടെ 12 ഇന്ത്യക്കാരും ഒരു പാക്കിസ്‌ഥാൻ സ്വദേശിയുമാണ് മരിച്ചത്. 66 പേർക്കാണ് പരിക്കേറ്റത്. ഇറാൻ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട പ്ളാന്റിൽ ഞായറാഴ്‌ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ളാന്റാണിത്.

അതേസമയം, വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനം പ്രകൃതി വാതക ഉൽപ്പാദനത്തെ ബാധിക്കില്ലെന്നും പ്ളാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഖത്തർ അറിയിച്ചു.

Most Read| മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE