കാഞ്ഞങ്ങാട് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ആർക്കും പരിക്കില്ല

By Senior Reporter, Malabar News
Landslide
Representational Image

കാസർഗോഡ്: കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്‌തംഭിച്ചു.

അതേസമയം, മഴ ശക്‌തമായതോടെ കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ദിവസേന ഗതാഗത തടസവും അനുഭവപ്പെടാറുണ്ട്. റോഡിലെ കുഴികൾ കാണാത്തതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്‌ടപ്പെടുന്ന സംഭവങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE