ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. ഒരു ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ ചെന്നൈ പോലീസ് അറസ്റ്റ് വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരാളുടെ അറസ്റ്റ് ചെന്നൈയിലും മറ്റു രണ്ടുപേരുടെ അറസ്റ്റ് കരൂരിലുമാണ് നടന്നത്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ ചെന്നൈ പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പുറത്തുവന്നത്.
ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ഒരാൾ തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഈ വാഗ്ദാനം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും എംഎൽഎ കൂട്ടിച്ചേർത്തു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































