‘വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഓർക്കണം; മര്യാദകേട് കാണിച്ചാൽ നിയമം കൈയ്യിലെടുക്കും’

റവന്യൂ ഭൂമി വനംവകുപ്പ് കൈയ്യടക്കുന്നു എന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷക സംഘം നഗരംപാറ റേഞ്ച് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് എംഎം. മണി വനംവകുപ്പ് ഉദ്യോഗസ്‌ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

By Senior Reporter, Malabar News
mm mani

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത്‌ സിപിഎം നേതാവ് എംഎം മണി. ഉദ്യോഗസ്‌ഥർ മര്യാദയ്‌ക്കിരുന്നില്ലെങ്കിൽ നിയമം കൈയ്യിലെടുക്കുമെന്നാണ് മണിയുടെ ഭീഷണി.

റവന്യൂ ഭൂമി വനംവകുപ്പ് കൈയ്യടക്കുന്നു എന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷക സംഘം നഗരംപാറ റേഞ്ച് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്‌ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാം. അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു.

വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്‌ഥർ ഓർക്കണമെന്നും വീട്ടിൽ മടങ്ങിവരുമെന്ന് പറഞ്ഞല്ല തങ്ങൾ പൊതുപ്രവർത്തനത്തിന് ഇറങ്ങിയതെന്നും മണി പറഞ്ഞു. 150 വർഷം മുൻപ് വനമായിരുന്നു എന്ന് പറഞ്ഞ് താമസിക്കുന്ന സ്‌ഥലം പിടിച്ചെടുക്കാൻ ആരും വരേണ്ടെന്നും വന്നാൽ അവിടെവെച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിഡി. സതീശനെയും മണി വിമർശിച്ചു. വിഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വരേണ്ടെന്നും മണി പറഞ്ഞു. അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാദ്ധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ പറയുന്നില്ല. ആവശ്യമില്ലാത്ത പണികൾ ചെയ്യിക്കരുത്. ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടറിയേറ്റിലേക്ക് വരാൻ മടിക്കില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE