തിരുവനന്തപുരം: കേരളത്തിൽ ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം നീളുന്നത് ആശങ്കയാകുന്നു. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈവർഷം കേരളത്തിൽ പവർകട്ട് പതിവാകാനാണ് സാധ്യത. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്ത അവസ്‌ഥയാണ്.
തുടർച്ചയായി നാലാം ദിവസവും സംസ്‌ഥാനത്ത് അഞ്ചുമണിക്കൂർ നീണ്ട ലോഡ്ഷെഡിങ് ഏർപ്പെടുത്തി. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി രണ്ട് ഘട്ടങ്ങളിലായി ഒരുമണിക്കൂർ വൈദ്യുതി മുടക്കം പതിവായി. വ്യാപകമായി മഴ പെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇത് ഡിസംബർ വരെയെങ്കിലും തുടരാനാണ് സാധ്യത.
ബുധനാഴ്‌ച 485 മുതൽ 628 മെഗാവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നു. മഴയില്ലാത്തതിനാൽ നാലുമുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ട്. ബുധനാഴ്‌ച ഉപഭോഗം ഒമ്പതുകോടി യൂണിറ്റായി. ഇത് ജൂലൈ മാസത്തിൽ കെഎസ്ഇബി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്. ആവശ്യകതയിൽ 1000 മെഗാവാട്ടിന്റെ വർധനവാണ് പല ദിവസങ്ങളിലും ഉണ്ടാകുന്നത്.
മഴയില്ലാത്ത ദിവസങ്ങളിൽ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോൾ ദിവസേനയുണ്ട്. ഈ വിടവ് നികത്താനാകാത്തതാണ് പ്രശ്‌നം. ഒന്നുകിൽ മഴ പെയ്‌ത് ഡാമുകളിൽ ജലനിരപ്പ് കൂടണം. അല്ലെങ്കിൽ പവർ എക്‌സ്‌ചേഞ്ചിൽ എന്ന തൽസമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭ്യമാകണം. പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനുമില്ല.
ഉൽപ്പാദകരാകട്ടെ യൂണിറ്റിന് പത്തുരൂപ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി വാങ്ങണമെന്ന നിബന്ധനയാണ് വെക്കുന്നത്. കേരളത്തിൽ പകൽ വൈദ്യുതി ആവശ്യത്തിന് ഉള്ളതിനാൽ ഈ നിബന്ധന സ്വീകാര്യമല്ല. ജനങ്ങൾ വൈദ്യുതിയുടെ ഉപയോഗം കുറയ്‌ക്കുക മാത്രമാണ് നിയന്ത്രണത്തിൽ അയവ് വരുത്താൻ കെഎസ്ഇബി മുന്നോട്ടുവെക്കുന്ന ഏക മാർഗം. അതാകട്ടെ ഫലപ്രദമായി സാധ്യവുമല്ല.
നിയന്ത്രിച്ചാൽ ഇരുട്ടത്താകില്ല
ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി നൽകുന്ന നിർദ്ദേശം. ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യുക. എസി 25 ഡിഗ്രിക്ക് മുകളിലാകണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്നതിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്‌ക്കാനാകുമെന്നാണ് കെഎസ്ഇബി പറയുന്നത്.
ലോകകപ്പ് ഫൈനൽ മുടങ്ങില്ല
ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ 19, 20 തീയത്തികളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ കൂടിയ വിലയ്‌ക്ക് 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചുവെന്ന് കെഎസ്ഇബി സിഎംഡി രാജമാണിക്യം പറഞ്ഞു. രാത്രിയിലേക്ക് മാത്രമായി ഒരു കമ്പനിയും വൈദ്യുതി നൽകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറിലേക്ക് വാങ്ങാൻ നിർദ്ദേശം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
200 മെഗാവാട്ട് വാങ്ങാൻ കരാറിലേക്ക്
വൈദ്യുതി നിയന്ത്രണത്തിൽ അൽപ്പം അയവ് വരുത്താൻ 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബി ശ്രമം തുടങ്ങി. എൻടിപിസി ഉൾപ്പടെയുള്ള സ്‌ഥാപനങ്ങളിൽ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി കിട്ടിയാലുടൻ കരാർ ഉറപ്പിക്കും.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































